പെരിയാറിലെ 7.5 ലക്ഷം രൂപയുടെ മത്സ്യക്കുരുതി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ് പെരിയാറിലെ മത്സ്യക്കുരുതി.

ഇപ്പോൾ വരുന്ന കണക്ക് അനുസരിച്ച് ഏകദേശം 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കർഷകന്‍റെ പരാതി.

സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പോലീസിന്‍റെ നടപടി ഉണ്ടയിരിക്കുന്നത്.

ഇതിന് കാരണമായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതി.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തൽ.

രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌.

രാസപരിശോധനയുടെ റിസൾട്ട്‌ വരാൻ വൈകും.

അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ചു.

മത്സ്യക്കുരുതി സംബന്ധിച്ച് എലൂർ നഗരസഭയും പരാതി നൽകിയിരുന്നു.

Leave a Reply

spot_img

Related articles

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; കൂടുതൽ പ്രതികൾ അറസ്റ്റിലാകും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം...

അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ പിടികൂടി

സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. ഇടപ്പാളാണ് സംഭവം.അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും...

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തി; മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതുപ്രകാരമെടുത്ത മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ. കാമുകൻ പ്രതിയായ കേസിൽ ഇരയായ 17 കാരിയെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ...

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....