പ്രതീക്ഷയിലാണ് സ്വർണാഭരണ പ്രേമികൾ. സ്വർണവില ഇന്നും വീഴ്ചയിൽ തന്നെ തുടരുകയാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.
യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു.
തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്.
എന്തായാലും ഇനിയും വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.