പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 60 കാരന് 8 വർഷം കഠിന തടവും 40,000രൂപ പിഴയും വിധിച്ച് കോടതി.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ആണ് പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം മലയിൻകീഴ് പ്ലാവിള സി.എസ്.ഐ ചർച്ചിന് സമീപം താമസിക്കുന്ന പ്രഭാകരൻ(60)നാണ് ശിക്ഷ വിധിച്ചത്.
2022 ജൂൺ ആറിന് നടന്ന സംഭവത്തിനാണ് വിധി ആയിരിക്കുന്നത്.
സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനിൽ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ വാനിനകത്തുവച്ചും ഇറങ്ങിയ സമയത്തും പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം കൂടെയുണ്ടായിരുന്ന യാത്രാക്കാർ കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും അന്നുതന്നെ മലയിൻകീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്തായാലും, പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 8 മാസം അധിക കഠിന തടവും അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
വിധി കുറച്ച് താമസിച്ചു എങ്കിലും കുട്ടിക്ക് നീതി കിട്ടിയിരിക്കുകയാണ്.