ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ശിൽപശാല 

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളേജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു.

കോട്ടയം ജോയിൻ്റ് ആർ.ടി.ഒ. അനീന വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. ജെയിംസ് മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആശാ കുമാർ ആശംസകൾ അർപ്പിച്ചു.

വിവിധ സ്‌കൂളുകളിൽനിന്നു മുന്നൂറുപേർ പങ്കെടുത്തു.

റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ സാമുവേൽ നേതൃത്വം നൽകി.

സ്‌കൂൾ വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തിയെക്കുറിച്ചും അഗ്നിസുരക്ഷയെക്കുറിച്ചുമുള്ള ക്ലാസുകൾക്ക് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ് വർഗീസ് നേതൃത്വം നൽകി.

മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർ പി.ആർ. രജീഷ്, മെൽവിൻ  ക്ളീറ്റസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ  ഉമാനാഥ്, ശ്രീകുമാർ, ടിനിഷ്, നിഖിൽ എന്നിവർ പങ്കെടുത്തു.  

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...