സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് ഇന്ന് സമാപിക്കും.

സർവകലാശാലയുടെ കീഴിലെ 142 കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 142 എൻജിനീയറിംഗ് കോളേജുകളിലെ 65 വിദ്യാർത്ഥികളാണ് ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുന്നത്.

രണ്ടാം ദിവസത്തെ ബൂട്ട്ക്യാമ്പിൽ സാറ ബയോട്ടക്കിന്റെ സ്ഥാപകനും
സിഇഒയുമായ നജീബ് ബിൻ ഹനീഫ്, അർബൻ ട്രാഷ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ, സ്റ്റാർട്ടപ്പ് മെൻ്റർമാരായ ഡോ സി പ്രേം ശങ്കർ, കെ എം ധനജ്‌ എന്നിവർ ക്ലാസുകൾ നയിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.

“സർഗ്ഗാത്മകത, പ്രശ്‌നപരിഹാരം, ബിസിനസ്സ് ചെയ്യാനുള്ള താല്പര്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുവേണം സംരംഭകത്വത്തെ സമീപിക്കേണ്ടതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഭൂമിശാസ്ത്രം മുതൽ സാഹിത്യം മുതൽ വാണിജ്യം വരെയുള്ള മേഖലകളിൽ സാങ്കേതികവിദ്യയുടെ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് പങ്കെടുക്കും.

സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ ബൂട്ട് ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...