യാത്രക്കാർക്ക് സന്തോഷിക്കാൻ കാരണമുണ്ട്. വെറെ ഒന്നും അല്ല. വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്.
നാഗർകോവിൽ ജങ്‌ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ (06012) ജൂൺ 30 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ് നടത്തും.
താംബരം – നാഗർകോവിൽ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്‌ചകളിലും ചെന്നൈ സെൻട്രൽ–-കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസ് (06043) ജൂലൈ മൂന്ന്‌വരെയുള്ള ബുധനാഴ്‌ചകളിലും കൊച്ചുവേളി – ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്‌ചകളിലും സർവീസ് നടത്തും.
അതേസമയം കെഎസ്‌ആർ ബംഗളൂരു–- കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസ്, കന്യാകുമാരി – ചെന്നൈ എഗ്‌മൂർ സൂപ്പർഫാസ്‌റ്റ് എന്നീ ട്രെയിനുകളില്‍ എസി എക്കണോമി കോച്ചും അനുവദിച്ചിട്ടുണ്ട്.
എന്തായാലും, ജനങ്ങൾക്ക് ഇനി കുറച്ച് നാളത്തേക്കു കൂടി സന്തോഷത്തോടെ യാത്ര ചെയ്യാം എന്നത് ഉറപ്പാണ്. റെയിൽവേയുടെ ഈ തീരുമാനം ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.