പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം കേരളം ഉപേക്ഷിക്കണം. ഇതിൽ കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുകയാണ്.
തമിഴ്നാട്ടിലെ കർഷക സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
മുല്ലപ്പരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു.
പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു.
തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരമൊരു പ്രധാന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതല്ല എങ്കിൽ അത് ഒരു ജനതയ്ക്ക് മുഴുവൻ ഭീഷണിയായി മാറിക്കൊണ്ടേയിരിക്കും.