മഴ അതിശക്തമായി തുടരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
ചേര്‍ത്തല ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതത്തിന് തടസം സംഭവിച്ചു.
ശക്തമായ മഴയെ തുടര്‍ന്നാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
എന്തായാലും, മഴ തോരാതെ പെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണം എന്നാണ് അറിയിക്കുന്നത്. മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമാണ്.