വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.
ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്.
42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്.
അതില്‍ 92,200 ടിക്കറ്റുകളാണ് ഇനി വില്‍ക്കാനുള്ളത്.
27വരെ വരെയുള്ള കണക്കാണിത്.
ഇന്ന് ടിക്കറ്റുകളെല്ലാം വിറ്റു പോകുമെന്നാണ് വിലയിരുത്തുന്നത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്.
അഞ്ച് മുതല്‍ ഒമ്ബതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
വിഷു ബമ്ബറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്ബറിന്റെ പ്രകാശനവും നടക്കും.
250 രൂപയാണ് മണ്‍സൂണ്‍ ബമ്ബറിന്റെ ടിക്കറ്റ് വില.