മഴക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണ്. ഈ സമയത്ത് കൊതുകുകൾ പെരുകുന്നത് മൂലം ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ പല രോഗങ്ങളും ഉയരാൻ സാധ്യകൾ ഏറെയാണ്.
ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഈ കൊതുകിനെ തുരത്താന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലുകളും മൂടുക.
തുറന്ന ബൗളിൽ കാപ്പിപൊടി സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റിയേക്കാം.
വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റാന്‍ സഹായിക്കും.
വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.