വിനോദസഞ്ചാര കേന്ദ്ര പ്രവേശനം നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള  പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. 

അതിതീവ്രമഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.

വൈക്കം താലൂക്ക്, മാഞ്ഞൂർ വില്ലേജ്, കുറുപ്പുന്തറ  പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കോട്ടയം താലൂക്ക് ഏറ്റുമാനൂർ വില്ലേജ് ഗവ. ബോയ്‌സ് എച്ച്.എസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയയത്.  

ഏറ്റുമാനൂർ വൈക്കത്ത് ഏഴു കുടുംബങ്ങളിലെ 26 അംഗങ്ങളും ഏറ്റുമാനൂരിൽ നാലു കുടുംബങ്ങളിലെ  17 അംഗങ്ങളുമുണ്ട്.

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...