തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷ്ടിച്ചു

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി.

ഇന്ന് രാവിലെ ഏഴിനും എട്ടു മണിക്കും ഇടയ്ക്ക് ആയിരുന്നു സംഭവം.ചാലുകുന്ന് സ്വദേശിയായ സെൽവരാജിന്റെ പണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്.

പതിവായി എല്ലാ തിങ്കളാഴ്ചകളിലും തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന സെൽവരാജ് വണ്ടിയുടെ സിസി അടയ്ക്കാനും മറ്റ് ചിലവുകൾക്കും വെച്ചിരുന്ന പണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്.

തൊഴാൻ പോയതു കാരണം ഓട്ടോയ്ക്കുള്ളിൽ ആയിരുന്നു താക്കോലും പണവും സൂക്ഷിച്ചിരുന്നത്. ഇതാണ് കള്ളൻ മോഷ്ടിച്ച് കൊണ്ടു പോയത്. സംഭവം അറിഞ്ഞ ഉടൻതന്നെ സെൽവരാജ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...