ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: 50കാരന് 40 വർഷം കഠിന തടവ്

2021 ജനുവരി 11ന് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിധി വന്നിരിക്കുകയാണ്.

ഏഴ് വയസ്സുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജാണ് 50 വയസ്സുകാരന് ശിക്ഷ വിധിച്ചത്.

കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്.

40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...