കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി നവവരൻ ജീവനൊടുക്കി

നവവരൻ കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്.

കൂട്ടക്കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് മുഴുവൻ.

പുലർച്ചെ 2.30നായിരുന്നു സംഭവം നടന്നത്.

ചിന്ദ്വാര ന​ഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് കൊലപാതകം നടന്നത്.

കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോ​ഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇയാൾ വിവാഹിതനായത്.

അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിൻ്റെ ഭാര്യ ബാരതോബായി (30), സഹോദരി പാർവതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്.

എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

മുത്തശ്ശി രക്ഷപ്പെട്ടു.

അയൽവാസിയായി ബന്ധുവിനെയും ആക്രമിച്ചു.

നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് എത്തിയപ്പോൾ ദിനേശ് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഇയാളെ വീടിന് 100 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...