പതിനാലുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജ് ആണ് പ്രതിയെ ശിക്ഷിച്ചത്.
2016മുതൽ തുടർച്ചയായി മൂന്ന് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 42കാരനെ ശിക്ഷിക്കാൻ വിധിയായത്.
ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ ആണെന്നും മറ്റ് വകുപ്പിലെ ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങാവൂ എന്നും വിധിയിൽ പ്രത്യേകം പറഞ്ഞു.
എന്തായാലും, ശിക്ഷ വിധിച്ച ശേഷം പ്രതിയെ താനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.