ആഭരണപ്രേമികൾക്ക് സന്തോഷ വാർത്തയുമായി സ്വർണം.
ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി.
ഒരു പവൻ സ്വർണത്തിന് വില 53,360 രൂപയുമായി.
വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
അതിനുശേഷം തിങ്കളാഴ്ചയാണ് നേരിയ വർധന രേഖപ്പെടുത്തിയത്.
എന്തായാലും സ്വർണവിലയിലെ നേരിയ കുറവ് ആഭരണപ്രേമികൾക്ക് സ്വല്പം ആശ്വാസം നൽകുന്നതാണ്.
അടുത്ത ദിവസങ്ങളിൽ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.