വോട്ടെണ്ണലിന് ഇനി 5 നാൾ

ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി 5 നാൾ അവശേഷിക്കെ ആത്മവിശ്വാസവും അവകാശവാദവുമായി സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും വീണ്ടും സജീവമായി.

കേരളത്തിൽ ഏറ്റവും കുറഞ്ഞത് 15-17 സീറ്റ് വരെ ലഭിക്കുമെന്നത് യുഡിഎഫ് കരുതുമ്പോൾ, 8-10 സീറ്റ് എന്ന അവകാശമാണ് എൽഡിഎഫിനുള്ളത്.

4 സീറ്റ് വരെ ജയിക്കുമെന്ന ശുഭപ്രതീക്ഷയുമായി ബിജെപി ക്യാമ്പും സജീവമാണ്.

ട്വന്‍റി20 അവകാശവാദമാണ് യു.ഡി.എഫ് ഇപ്പോഴും പൊതു സമൂഹത്തിൽ ആവർത്തിക്കുന്നത്.

എന്നാല്‍, പകുതിയിലേറെ സീറ്റുകള്‍ ഉറപ്പെന്ന ആത്മവിശ്വാസം ഇടതുനേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.

ഏറ്റവും കുറഞ്ഞത് 4 സീറ്റ് എന്ന് എൻഡിഎ നേതാക്കളും പറയുന്നു.

മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നാം തീയതി വൈകീട്ട് പുറത്തുവരും.

രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ പോളിങ് നടന്നത്.

പിന്നീടുള്ള ഓരോ ഘട്ടം പിന്നിടുമ്ബോഴും ബി.ജെ.പിക്ക് ആദ്യം പ്രതീക്ഷിച്ചപോലെ വ്യക്തമായ മേല്‍ക്കൈ ഇല്ലെന്ന റിപ്പോർട്ടുകളാണ് വന്നത്.

ആ നിലയില്‍ കേരളത്തിലെ പോളിങ് അവസാനത്തെ ഘട്ടങ്ങളിലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കുറേക്കൂടി അനുകൂലമായി മാറുമായിരുന്നെന്ന് ഇപ്പോൾ വിലയിരുത്തുന്നവരുമുണ്ട്.


പാലക്കാട്, ആലത്തൂർ, കണ്ണൂർ, ആറ്റിങ്ങല്‍, മാവേലിക്കര എന്നീ ആറ് സീറ്റുകളിലാണ് എല്‍.ഡി.എഫിന് പൂർണ വിശ്വാസമുള്ളത്.

ഈ സീറ്റുകളില്‍ മത്സരം കടുപ്പമായിരുന്നെന്ന് യു.ഡി.എഫും സമ്മതിക്കുന്നു.

വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, എറണാകുളം, ഇടുക്കി, ചാലക്കുടി, , കോട്ടയം, കാസർകോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സീറ്റുകളില്‍ വിജയം ഉറപ്പെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.

ത്രികോണ മത്സരം നടന്ന തൃശൂരില്‍ ഇരുമുന്നണികള്‍ക്കും ശുഭപ്രതീക്ഷയാണുള്ളത്.

കെ. മുരളീധരൻ മുന്നിലെത്തുമെന്ന് കോണ്‍ഗ്രസ് കരുതുമ്ബോള്‍ സുനില്‍കുമാറിന്‍റെ ജനകീയത വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

മറ്റൊരു ത്രികോണമത്സരത്തിന് വേദിയായ തിരുവനന്തപുരത്ത് ശശി തരൂർതന്നെയെന്ന് ഉറപ്പിച്ചുപറയുന്നു കോണ്‍ഗ്രസ്.

തൃശൂരിലും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും വലിയ പ്രതീക്ഷ പറയുന്നുണ്ട് ബി.ജെ.പി.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...