സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ.
ഒരാൾ ശശി തരൂർ എംപിയുടെ വീട്ടുജോലിക്കാരൻ
ശശി തരൂർ എംപിയുടെ വീട്ടു ജോലിക്കാരനായ ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേരാണ് കസ്റ്റംസിന്റെ പിടിയിലായത്.
പിടികൂടിയ കസ്‌റ്റംസ് ഉദ്യോഗസ്ഥരോടാണ് താൻ ശശി തരൂരിന്റെ പിഎ ആണെന്ന് ശിവകുമാർ പറഞ്ഞത്.
ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പറയുന്നത്.
500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
അതേസമയം, തരൂരിൻ്റെ ഔദ്യോഗിക പഴ്സനൽ സ്‌റ്റാഫിൽ ഇങ്ങനെയൊരാളില്ലെന്നാണ് വിവരം.
ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ശിവകുമാറിൻ്റെ പേരില്ല.
ഇയാൾ ഡൽഹിയിൽ തരൂരിന്റെ വീട്ടിലെ സഹായിയാണ്.