സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്.
പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ശക്തമായ മഴയിൽ ഇൻഫോപാർക്കിൽ വെള്ളം കയറിയിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
തുടർച്ചയായി വെള്ളം കയറിയതോടെ ജീവനക്കാർ കൂട്ട അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് കമ്പനികൾ വർക്ക് ഫ്രം ഹോം നൽകിയത്.
കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
ഇന്നും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കൊച്ചിയിൽ നിലനിൽക്കുന്നത്.