സംസ്ഥാനത്ത് തോരാതെ മഴ തകർത്ത് പെയ്യുകയാണ്.
പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ഇന്നും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കൊച്ചിയിൽ നിലനിൽക്കുന്നത്.
കളമശ്ശേരി, തൃക്കാക്കര, മൂലേപ്പാടം, കൈപ്പടമുഗൾ തുടങ്ങിയ പ്രദേശങ്ങളിലും, ഇടപ്പള്ളി, വാഴക്കാല, കൊച്ചിൻ കോർപ്പറേഷനുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
അതേസമയം, രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ കുറച്ച് ഒഴിവായിട്ടുണ്ട്.
ശരാശരി 200mm മഴയാണ് കഴിഞ്ഞ രണ്ട് ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്.
ശക്തമായ മഴയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.