കേരള കാർട്ടൂൺ അക്കാഡമി അംഗങ്ങളുടെ കാർട്ടൂണുകളുടെ പ്രദർശനം ജൂൺ 1, 2, 3 തീയതികളിൽ

കേരളത്തിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കേരള കാർട്ടൂൺ അക്കാഡമി അംഗങ്ങളുടെ കാർട്ടൂണുകളുടെ പ്രദർശനം ജൂൺ 1, 2, 3 തീയതികളിൽ തിരുവനന്തപുരം സ്റ്റുഡൻ്റ് സെൻ്ററിൽ നടക്കും.


കേരള കാർട്ടൂൺ അക്കാദമിയും തിരുവനന്തപുരത്തെ സാംസ്കാരിക സംഘടനയായ കല, കോഫി ഹൗസ് കൂട്ടായ്മ എന്നീ സംഘടനകളുടെ സഹകരണത്തിലാണ് പ്രദർശനം ഒരുക്കുന്നത്.

ജൂൺ 1 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി. ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും.

കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, സെക്രട്ടറി എ സതീഷ്, കലയുടെ ട്രസ്റ്റി ഇ.എം. രാധ , കോഫി ഹൗസ് കൂട്ടായ്മ അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അലക്സ് വള്ളക്കാലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ തിരഞ്ഞെടുത്ത 75 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍, ദീപിക എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് എന്നിവരുടെ ജൂറിയാണ് കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുത്തത്.

ജൂൺ 3 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കാപ്പിയും കാർട്ടൂണും എന്ന നർമ്മ സല്ലാപ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ സ്ഥാനാർത്ഥികളും, നേതാക്കളും, മാധ്യമ പ്രവർത്തകരും, കാർട്ടൂണിസ്റ്റുകളും ഒത്തുകൂടും.

Leave a Reply

spot_img

Related articles

നിർത്തിയിട്ട കാർ ഉരുണ്ട് ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അരീക്കോട് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ്...

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്. എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കടുത്താണ് വാഹനാപകടമുണ്ടായത്. ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക്...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന...

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...