കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് 12 വയസുകാരന് ഷോക്കേറ്റു.

തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്ക് മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മേയ് 24 നാണ് അപകടം.

വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്.

തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒരാഴ്ച്ചയോളമായി കുട്ടി ചികിത്സയിൽ തുടരുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി മരണപ്പെട്ടത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...