സിക്കിമിനു സമീപം യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന

ന്യൂഡൽഹി: സിക്കിമിനു സമീപം, ഇന്ത്യയുടെ അതിർത്തിക്ക് അടുത്തായി, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന.

അതിർത്തിയിൽനിന്ന് 150 കിലോമീറ്റർ അകലെയാണിത്.

മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്.

ഷിഗാറ്റ്‌സെയിലെ വിമാനത്താവളത്തിലാണ് 6 ചൈനീസ് ജെ-20 സ്റ്റെൽത്ത് ഫൈറ്ററുകൾ കണ്ടെത്തിയത്.

ഇത് സിക്കിമിനോട് ചേർന്നാണ്.ചൈനയുടെ ഏറ്റവും നൂതന പ്രവർത്തനക്ഷമതയുള്ള യുദ്ധവിമാനങ്ങളാണ് ജെ 20 സ്റ്റെൽത്ത് ഫൈറ്റർ.

ചൈനയുടെ കിഴക്കൻ പ്രവിശ്യകളെ കേന്ദീകരിച്ചാണ് ഇവയുടെ പ്രവർത്തനം.

ടെക്നോളജി ആൻഡ് അനാലിസിസ് അറ്റ് ഓൾ സോഴ്സ് എന്ന സ്വകാര്യ ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള വിവരമാണിത്.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷിഗാറ്റ്‌സെ 12,408 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങൾ പ്രകാരം ഒരു കെ ജെ-500 എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...