സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കല്‍

16000 ത്തോളം ജീവനക്കാരാണ് സർവ്വീസില്‍ നിന്നും വിരമിക്കുന്നത്.


കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങള്‍ നല്‍കാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.

പിരിയുന്നവരില്‍ പകുതിയോളം അധ്യാപകരാണ്.

സെക്രട്ടറേയേറ്റില്‍ നിന്ന് അഞ്ച് സ്പെഷ്യല്‍ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും.

പൊലീസില്‍ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്.

കെ എസ് ആർ ടി സിയില്‍ നിന്ന് ഡ്രൈവർമാരും കണ്ടക്ച‍മാരും ചേർന്ന് 700 ഓളം പേർ വിരമിക്കും.

ഇതില്‍ ഡ്രൈവർമാർക്ക് താല്‍ക്കാലികമായി വീണ്ടും ജോലി നല്‍കാൻ നീക്കമുണ്ട്.

കെ എസ് ഇ ബിയില്‍ നിന്ന് വിരമിക്കുക 1095 പേരാണ്.

എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നല്‍കും.

പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തില്‍ നടക്കില്ല

കെഎസ്‌ഇബിയില്‍ നിന്ന് വിവിധ തസ്തികകളിലുള്ള 1,095 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്.

റെഗുലേറ്ററി കമ്മീഷന്‍റെ തീരുമാന പ്രകാരം വിരമിക്കുന്നവര്‍ക്കു പകരം പുതിയ സ്ഥിരനിയമനം ഉണ്ടാവില്ല.

എന്നാല്‍ പ്രമോഷനുകള്‍ നടത്തും. കെഎസ്‌ഇബിയില്‍നിന്ന് ഇത്രയേറെ ജീവനക്കാര്‍ ഒന്നിച്ചു വിരമിക്കുന്നത് അടുത്ത കാലത്ത് ആദ്യമാണ്.

കഴിഞ്ഞവര്‍ഷം 900 പേരാണു വിരമിച്ചത്.

അടുത്ത വര്‍ഷവും ആയിരത്തിലധികം പേര്‍ പടിയിറങ്ങും.

ഇതോടെ 1996, 97 കാലയളവില്‍ സര്‍വീസില്‍ കയറിയ വലിയൊരു വിഭാഗം ജീവനക്കാര്‍ ബോര്‍ഡിന്‍റെ ഭാഗമല്ലാതാകും.


വര്‍ക്കര്‍, ലൈന്‍മാന്‍, മീറ്റര്‍ റീഡര്‍, സബ് എന്‍ജിനിയര്‍ തുടങ്ങിയ ഫീല്‍ഡ് ജീവനക്കാരുടെ വിരമിക്കല്‍ ജനങ്ങള്‍ക്കു വേഗത്തില്‍ സേവനം ലഭിക്കുന്നതിനു തടസമാകും.

പുതിയ നിയമനങ്ങള്‍ നടേത്തണ്ടതില്ലെന്നു ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

അതിനാല്‍ ഇനി കരാര്‍ നിയമനം മാത്രമായിരിക്കും ഉണ്ടാകുക.

വിരമിക്കുന്നവര്‍ക്കു പകരം നിയമനമില്ലാത്തത് ഉപയോക്താക്കള്‍ക്കു ഭീഷണിയാകും.

എന്നാല്‍, വിരമിക്കുന്നവരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

65 വയസുവരെയുള്ളവര്‍ക്കാണു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുക.

നേരത്തേ, പുറത്തുനിന്നുള്ളവരെയാണു ഫീല്‍ഡ് ജീവനക്കാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നത്.


ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് കെഎസ്‌ഇബി തീരുമാനം.

എല്ലാ വിഭാഗങ്ങളില്‍നിന്നുമായി 5,615 പേരെയാണ് കുറയ്ക്കുന്നത്.

നിലവില്‍ 35,936 ജീവനക്കാരാണ് ബോര്‍ഡിലുള്ളത്.

ഇതു 30,321 ആക്കാനാണു നിര്‍ദേശം. ഇലക്‌ട്രിസിറ്റി വര്‍ക്കര്‍ തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ കുറയ്ക്കുന്നത്, 1,893 പേരെ. 5,311 വര്‍ക്കര്‍മാരുള്ളത് 3,418 ആയി കുറയ്ക്കും.

1,098 ഓവര്‍സിയര്‍മാരുടെ (ഇലക്‌ട്രിക്കല്‍) തസ്തിക ഇല്ലാതാകും.

നിലവിലുള്ള 5,593ല്‍ നിന്ന് ഇത് 4,495 ആയി ചുരുങ്ങും. ഓവര്‍സിയര്‍ (സിവില്‍) തസ്തിക 80ല്‍നിന്നു രണ്ടായി ചുരുക്കാനും നിര്‍ദേശമുണ്ട്.


സീനിയര്‍ അസിസ്റ്റന്‍റുമാരുടെ എണ്ണം 2880ല്‍ നിന്ന് 1,826 ആയി കുറയ്ക്കും.

1,054 തസ്തികയാണ് ഇല്ലാതാവുന്നത്.

ജൂനിയര്‍ അസിസ്റ്റന്‍റുമാരുടെ 575 തസ്തികയും ലൈന്‍മാൻമാരുടെ 9,167 തസ്തികയും വെട്ടികുറയ്ക്കാനും നിര്‍ദേശമുണ്ട്.

ബോര്‍ഡിലെ അംഗീകൃത ട്രേഡ് യൂണിയന്‍ േനതാക്കളുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിലുള്ള നിര്‍ദേശം നടപ്പാക്കുക.

ബോര്‍ഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ബിജു പ്രഭാകര്‍ ചുമതലയേറ്റിട്ടുണ്ട്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...