കിളിമാനൂർ സ്വദേശി നൗഷാദിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം

ഒരൊറ്റ ക്ലിക്കിൽ മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരമാണ്.

മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയതിനാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.

ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലാണ് നൗഷാദിന്റെ ചിത്രം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വദേശികളും വിദേശികളും അടങ്ങുന്ന 1500ലേറെ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാറ്റുരച്ചതിൽ തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശിയാണ് നൗഷാദ്.

റിയാദിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയ “ഷട്ടർ അറേബ്യ” നടത്തുന്ന വാരാന്ത്യ മരുഭൂയാത്രക്കിടെയാണ് റിയാദ് നഗരത്തോട് ചേർന്നുള്ള അൽ ഹയർ മരുഭൂ മേഖലയിൽ നിന്ന് അവാർഡ് നേടിയ ചിത്രം നൗഷാദിന്റെ ക്യാമറ ഒപ്പിയത്.

എന്താണ് എങ്കിലും മലയാളികൾക്ക് അഭിമാനിക്കാൻ പറ്റുന്ന നിമിഷമാണിത്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...