കുളത്തിൽ വീണ് സഹോദരങ്ങൾ മരിച്ചു

കൊട്ടിയം:സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു.

മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്.

അഹിയാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാസിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.

മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്.

ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ ഏഴു വയസ്സുകാരനായ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫർസീനും മുങ്ങി താണു.

സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.

അൽപ്പ സമയത്തിന് ശേഷം അതുവഴി വരികയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി ചെരുപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് അഹിയാൻ മരിച്ചത്.

ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.

Leave a Reply

spot_img

Related articles

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്.സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം. കേസില്‍...

എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി...

മദ്യപിച്ചു വന്ന് അലമാരക്കും വസ്ത്രങ്ങൾക്കും മധ്യവയസ്കൻ തീയിട്ടു

അടൂരിൽ ഒറ്റക്കു താമസിച്ചിരുന്ന മദ്ധ്യവയസ്കൻ മദ്യപിച്ചു വന്ന് സ്വവസതിയിലെ അലമാരക്കും വസ്ത്രങ്ങൾക്കും തീയിട്ടു.പള്ളിക്കൽ മലമേക്കര കുന്നത്തൂർക്കര പെരിങ്ങനാട് ഭാഗത്ത് സുരേഷ് കുമാർ,ശിവ സത്യം, ആണ്...