‘വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തില്‍ പെരുമ്പാവൂർ സ്വദേശി ഗായത്രി ലീമോൻ

റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി ഈ വരുന്ന സെപ്റ്റംബറില്‍ ഇറ്റലിയില്‍ നടക്കുന്ന ‘വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ പെരുമ്പാവൂർ സ്വദേശി ഗായത്രി ലീമോൻ

സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈല്‍, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗണ്‍ ഹില്‍, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ്‌ എന്നിവയില്‍ നിന്നും ഡൗണ്‍ഹില്‍ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് ഗായത്രി തിരഞ്ഞെടുത്ത് പരിശീലിയ്ക്കുന്നത്.

ചെങ്കുത്തായ മലനിരകളില്‍ അതീവശ്രദ്ധയാവശ്യമായതും അപകടസാധ്യതയുള്ളതുമായ ഒന്നാണ് ഡൗണ്‍ഹില്‍.

റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് കീഴില്‍ പ്രവർത്തിയ്ക്കുന്ന കേരള സ്പോർട്സ് കൗണ്‍സില്‍ അംഗീകാരമുള്ള കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ പരിശീലനങ്ങളിലൂടെ വളർന്നുവന്ന താരമാണ് ഗായത്രി.

ഇന്ത്യൻ ടീമില്‍ ഇടം നേടാനായത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇതാദ്യമാണെന്ന് പരിശീലകനും അന്തർദ്ദേശീയ സ്‌കേറ്റിംഗ് താരവുമായ തൊടുപുഴ ഇടവെട്ടി സ്വദേശി കെ.എസ്. സിയാദ് പറഞ്ഞു.


പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിലെ വി.എം.ജെ. ഓഡിറ്റോറിയത്തില്‍ പ്രവർത്തിയ്ക്കുന്ന സിയാദിന്റെ പരിശീലനകേന്ദ്രമായ റോള്‍ ഫോഴ്സ് വണ്‍ റോളർ സ്പോർട്സ് ക്ലബ്ബില്‍ പത്തു വർഷത്തോളമായി പരിശീലനം നടത്തിവരികയാണ് ഗായത്രി.


കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടുവിനു പഠിയ്ക്കുന്ന ഈ മിടുക്കിയ്ക്ക് അധ്യാപകരുടെ പ്രോത്സാഹനം വേണ്ടുവോളമുണ്ട്.

പെരുമ്പാവൂരില്‍ ടാക്സ് കണ്‍സല്‍ട്ടന്റുമാരായ ഇരിങ്ങോള്‍ തറേപ്പറമ്ബില്‍ ലിമോൻ അശോകന്റെയും ജെയ്നി അശോകന്റെയും മകളാണ് ഗായത്രി.

സഹോദരൻ വൈഷ്ണവ് സെന്റ് പീറ്റേഴ് സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.

സംസ്ഥാന സ്കേറ്റിംഗ് ചാമ്ബ്യനുമാണ്.

Leave a Reply

spot_img

Related articles

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ...