അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ന്യൂഡെൽഹി:അരവിന്ദ് കെജ്‌രിവാൾ നാളെ വീണ്ടും തീഹാർ ജയിലിലേക്ക് മടങ്ങും.

കോടതി കനിഞ്ഞില്ല.ആരോഗ്യപരമായ കാരണങ്ങളാൽ അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയിരുന്നു.

എന്നാൽ, എഎപി നേതാവ്, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ട്, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിൻ്റെ അപേക്ഷയെ എതിർക്കുകയാണുണ്ടായത്.


ഡൽഹി കോടതി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ ജൂൺ അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.


എഎപി നേതാവ് തൻ്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്തുവെന്നാണ് കെജ്‌രിവാളിന് എതിരായ ആരോപണം.

ഏതെങ്കിലും വൈദ്യ പരിശോധന ആവശ്യമായി വന്നാൽ അരവിന്ദ് കെജ്‌രിവാളിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കോ (എയിംസ്) മറ്റ് ആശുപത്രികളിലേക്കോ കൊണ്ടുപോകുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി അരവിന്ദ് കെജ്‌രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അത് ജൂൺ ഒന്നോടെ അവസാനിക്കുകയാണ്. നാളെ (ജൂൺ 2)അദ്ദേഹത്തിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും.


ആരോഗ്യ കാരണങ്ങളാൽ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ആം ആദ്മി പാർട്ടി കോടതിയെ സമീപിച്ചത്.


അരവിന്ദ് കെജ്‌രിവാളിന് അസുഖമാണെന്നും അതിനാൽ ചികിത്സ ആവശ്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്.

എന്നാൽ ജൂൺ രണ്ടിന്, തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.


മെഡിക്കൽ പരിശോധനകൾക്കായി ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്ന അപേക്ഷ അടിയന്തരമായി അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെത്തുടർന്നാണ് എഎപി നേതാവ് ഡൽഹി കോടതിയെ സമീപിച്ചത്.

അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതിയിൽ നിന്ന് പതിവ് ജാമ്യം തേടാനുള്ള ഓപ്ഷൻ ഉള്ളതിനാൽ, അദ്ദേഹത്തിൻ്റെ അപേക്ഷ നിലനിർത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


കെജ്‌രിവാൾ തൻ്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് തന്റെ ആരോഗ്യ നിലയുടെ വിശദീകരണവും നൽകിയിരുന്നു.


പിഇടി-സിടി സ്‌കാൻ ഉൾപ്പെടെ നിരവധി മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകണം.

“പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ വിധത്തിൽ ഭാരം കുറയുന്നു.

കെറ്റോണിൻ്റെ അളവ് ഉയരുന്നു.”

ഈ ലക്ഷണങ്ങളെല്ലാം, കിഡ്‌നി പ്രശ്‌നങ്ങളേയോ , ഗുരുതരമായ ഹൃദയസംബന്ധമായ അവസ്ഥകളേയോ, അല്ലെങ്കിൽ ക്യാൻസറിനെ പോലുമോ ആണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജൂൺ രണ്ടിന് താൻ കീഴടങ്ങുകയാണെന്ന് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

താൻ പോകുമ്പോൽ വൃദ്ധരും രോഗികളുമായ തന്റെ മാതാപിതാക്കളെ പരിപാലിക്കണമെന്ന് വികാരനിർഭരമായ ഭാഷയിൽ ജനങ്ങളോട് ആവശ്യപ്പെടും ചെയ്തു.


“കീഴടങ്ങാൻ വേണ്ടി ഞാൻ ഞായറാഴ്ച ഉച്ചകഴിഞ്ഞ്, 3 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങും.

ഇത്തവണ അവർ എന്നെ കൂടുതൽ പീഡിപ്പിക്കാൻ സാധ്യതയുണ്ട്.

പക്ഷേ, ഞാൻ കുമ്പിടില്ല.”

അദ്ദേഹം പറഞ്ഞു.


തൻ്റെ അഭാവത്തിലും ഡൽഹിയിലെ ജനങ്ങൾക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും തുടരുമെന്ന് എഎപി നേതാവ് ഉറപ്പുനൽകുകയും ചെയ്തു.


“നിങ്ങൾ നിങ്ങളെ സംരക്ഷിക്കൂ.

ജയിലിലായിരിക്കുമ്പോൾ നിങ്ങളെക്കു റിച്ചോർത്ത് ഞാൻ വളരെയധികം വിഷമിക്കുന്നു.

നിങ്ങൾക്ക് സന്തോഷമാ ണെങ്കിൽ, നിങ്ങളുടെ കെജ്രിവാളും സന്തോഷിക്കും.

തീർച്ചയായും ഞാൻ നിങ്ങളുടെ ഇടയിലുണ്ടാകില്ല.

പക്ഷേ നിങ്ങൾ വിഷമിക്കേണ്ടതില്ല, നിങ്ങളുടെ എല്ലാ ജോലികളും തുടരണം.

തിരിച്ചു വന്നതിന് ശേഷം, എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ഞാൻ 1000 രൂപ വീതം നൽകാൻ തുടങ്ങും.”

അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...