അശ്ലീല സന്ദേശമയച്ച യുവാവിനെ കുടുക്കി യുവതിയും സംഘവും

ഏരൂർ:അശ്ലീല സന്ദേശമയച്ച യുവാവിനെ കുടുക്കിയ യുവതിയും സംഘവും പോലീസിന്റെ വലയിലായി.

യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ടശേഷമാണ് യുവാവ് അശ്ലീല സന്ദേശമയച്ചത്.

മൂവാറ്റുപുഴ സ്വദേശിയാണ് യുവാവ്.

യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

യുവാവ് രണ്ടുലക്ഷം രൂപ നല്‍കിയിരുന്നു.

അപ്പോൾ മൂന്നുലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടു.

ആലപ്പുഴ സ്വദേശിനി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

ജസ്‌‌ലി സമൂഹമാധ്യമത്തിൽ ഒരു റീൽസ് പങ്കുവച്ചിരുന്നു.

അത് കണ്ടതിനു ശേഷമാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍‌ലി ഏരൂർ പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.

സ്വമേധയാ കേസെടുക്കാൻ സാധിക്കാത്തതിനാൽ പൊലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അതിനിടെയാണ് കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി പിന്നെയും സമീപിച്ചത്.

അഞ്ച് ലക്ഷം രൂപ നൽകാമെന്ന് യുവാവ് സമ്മതിക്കുകയും ചെയ്തു.

ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

മൂന്നു ലക്ഷം കൂടി നൽകാനുള്ള തയാറെടുപ്പിലായിരുന്നു.

അതിനിടെയാണ് പൊലീസ് ഇടപെട്ടതും സംഘത്തെ അറസ്റ്റ് ചെയ്തതും.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...