വൻ മയക്കുമരുന്ന് വേട്ട: ലഹരി സംഘത്തിൽ നഴ്‌സിങ് വിദ്യാർഥിനിയും

കൊച്ചി: വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേരെയും കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടി പോലീസ്.

എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

കാറിൽ കടത്തുകയായിരുന്ന
മയക്കുമരുന്ന് തൃപ്പൂണിത്തുറയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

പരിശോധനയിൽ ഇരുവരിൽ നിന്നും എംഡിഎംഎ പിടികൂടിയതായി പോലീസ് പറഞ്ഞു.


കരിങ്ങാച്ചിറ ഭാഗത്ത് നടന്ന പോലീസ് പരിശോധനയിൽ പ്രതികൾ കാർ നിർത്താതെ പോയിരുന്നു.

ഇതേത്തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.മറ്റേ ആളെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

ബംഗളൂരുവിലെ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് അറസ്റ്റിലായ യുവതി.

സുഹൃത്തിനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

പ്രതികൾ എവിടെ നിന്നാണ് ഇത്രയും മയക്കുമരുന്ന് വാങ്ങിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...