ആന്ധ്രയിൽ ബി ജെ പി സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾഫലം

അമരാവതി: ആന്ധ്രയിൽ ബി ജെ പി സഖ്യം അധികാരത്തിലെത്തുമെന്ന് പുതിയ എക്സിറ്റ് പോൾഫലം.

ആന്ധ്രപദേശിൽ വൈ.എസ്.ആ‍ർ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്ഡി സർക്കാർ വീഴുമെന്നും ഫലം.

ആക്സിസ് മൈ ഇന്ത്യ സർവേയാണ് എൻ.ഡി.എ സഖ്യം ആന്ധ്രയിൽ അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നത്.

എൻ.ഡി.എ സഖ്യം ആന്ധ്രയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.

വൈ.എസ്.ആർ.സി.പിക്ക് 55 മുതൽ 77 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

എൻ.ഡി.എ സഖ്യത്തിൽ തെലുങ്കുദേശം പാർട്ടി 78 മുതൽ 96 സീറ്റുകൾ വരെ നേടും.

ബി.ജെ.പി നാലുമുതൽ ആറു സീറ്റുവരെയും ജെ.എസ്.പി 16 മുതൽ 18 വരെ സീറ്റുകളും നേടും.

അതേസമയം ഇന്ത്യ സഖ്യത്തിന് 2 സീറ്റുകൾ മാത്രമാണ് ആന്ധ്രയിൽ ലഭിക്കുക.ഒഡിഷയിൽ 62 മുതൽ 80 സീറ്റുകൾ വരെയാണ് ബി.ജെ.പിക്ക് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിച്ചിരിക്കുന്നത്.

ബി.ജെ.ഡിക്കും സമാനസീറ്റുകളിലാണ് സാദ്ധ്യത.

വൈ.എസ്.ആ‍ർ.സി.പിക്ക് 94 മുതൽ 104 സീറ്റുകൾ വരെ ലഭിക്കാം എന്നാണ് പ്രവചനം.

എൻ.ഡി.എ സഖ്യത്തിന് 71 മുതൽ 81 സീറ്റുകൾ വരെ ലഭിക്കും.

എന്‍ഡിഎ സഖ്യത്തിനു 71 മുതല്‍ 81 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു.

ആന്ധ്രയില്‍ പിപ്പിള്‍സ് പള്‍സ് എന്‍ഡിഎ സഖ്യത്തിനു 111 മുതല്‍ 135 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.

ടിവി 5 തെലുഗു എൻ.ഡി.എയ്ക്ക് 116 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്.

വൈ.എസ്.ആ‍ർ.സി.പിക്ക് 14 സീറ്റ് മാത്രമെന്നാണ് പ്രവചനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 113 സീറ്റുകളാണ് ബി.ജെ.ഡി നേടിയത്.

ഒഡിഷയിൽ തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

കോൺഗ്രസിന് അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെ ലഭിച്ചേക്കാം.

അതേസമയം ആന്ധയിൽ ജഗൻമോഹൻ ചെറിയ വ്യത്യാസത്തിൽ അധികാരം നിലനിറുത്തിയേക്കുമെന്ന് ആര പോൾ സ്ട്രാറ്റജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവചിക്കുന്നു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....