തെക്കൻ പോർച്ചുഗലിൽ ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു.
സംഭവത്തിൽ പൈലറ്റിന് ദാരുണാന്ത്യം.
സ്പാനിഷ് പൗരനായ പൈലറ്റ് ആണ് മരിച്ചത്.
പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവം നടന്നത്.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്.