ശരീരം അനങ്ങാതെയും പുറത്തു പോയി കുട്ടികളുമായി കളിക്കാതെയും ഗെയിമിനും കാർട്ടൂണിനും മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.
ഇത് അത്ര നല്ലതാണോ?.
ഇതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.
ഇങ്ങനെയുള്ളവർക്ക് പിൽക്കാലത്ത് ഫാറ്റിലിവറിനും ലിവർ സിറോസിസിനുമുള്ള സാധ്യത ഉണ്ടെന്നാണ് പ്രൊഫസർ ആൻഡ്ര്യൂ അഗ്ബജെ പറയുന്നത്.
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കിയാലോ?.
കരളില്‍ നീര്‍വീക്കം.
അമിത ക്ഷീണം.
വിശപ്പില്ലായ്മ.
വയറിന്റെ മുകളില്‍ വലതുവശത്തായി വേദന.
വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം.
ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക.
ചര്‍മ്മത്തിലെ ചൊറിച്ചില്‍.