മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം.
അപകടത്തിൽ 13 പേർ മരിച്ചു.
മരിച്ചവരിൽ നാല് കുട്ടികളും ഉണ്ടായിരുന്നു.
15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതിനാൽ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് പറഞ്ഞു.
ബാക്കി, 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് അറിയുന്നത്.