പതിവായി ജീൻസ് ഉപയോഗിക്കാറുളളവരാണ് നമ്മൾ എല്ലാവരും അല്ലേ?.
എന്നാൽ ഇത് കഴുകുന്നതിനെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും ധാരണ ഉണ്ടോ?.
ജീൻസ് എത്ര തവണ കഴുകണം എന്ന് നിങ്ങൾക്ക് അറിയാമോ?.
ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം?
കുറഞ്ഞത് ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകണം എന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇഷ ബൻസാലി പറയുന്നത്.
വസ്ത്രങ്ങളിൽ പൊടിയോ അഴുക്കോ കറകളോ ഇല്ലെങ്കിൽ, ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ജീൻസ് കഴുകിയാല്‍ മതിയെന്നും ഇഷ ബൻസാലി പറയുന്നു.
ജീന്‍സ് വാഷിങ് മെഷീനില്‍ ഇടാതെ കൈ കൊണ്ട് അലക്കുന്നതാകും നല്ലത് എന്നാണ് പറയുന്നത്.
അതേപോലെ, ഒരുപാട് നേരം വെയിലില്‍ ഉണക്കുന്നത് ഒഴിവാക്കിയാൽ ഇവയുടെ നിറം മങ്ങാതെ നിലനിർത്താനും സഹായിക്കും.