രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും കേമൻ ആണ് കൂൺ.
ഇന്ന് എല്ലാവരുടെയും ഇഷ്ടവിഭവമാണ് കൂൺ.
കൂണിന്റെ കാലറി മൂല്യവും വളരെ കുറവാണ്.
100 ഗ്രാം അരിയിൽനിന്ന് 350 കിലോ കാലറി ലഭിക്കുമ്പോൾ 100 ഗ്രാം കൂണിൽനിന്ന് ഏതാണ്ട് 35 കിലോ കാലറി മാത്രമേ ലഭ്യമാകൂ.
പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്.
എടുത്തു പറയേണ്ട സവിശേഷത, കൂണിൽ കൊളസ്ട്രോൾ ഇല്ലെന്നതാണ്.
കൂണിന്‍റെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാം എന്ന് നോക്കിയാലോ?.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
വണ്ണം കുറയ്ക്കുന്നു.
കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സഹായകമാണ്.
കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.