നാല് മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊന്നു.
ഇതിന് ശേഷം, അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേ കാ തല ഗ്രാമത്തിലാണ് സംഭവം നടന്നത്.
അഞ്ചു വയസ്സു മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് സംഭവത്തിൽ മരിച്ചത്.
വാട്ടർ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ചെയ്തു.
തുടർന്നായിരിക്കും കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാൻ അമ്മയെ ചോദ്യം ചെയ്യുക.
കുടുംബ വഴക്കിനെ തുടർന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.