റോഡിലെ കെട്ടിവലിക്കലിന് മോട്ടോർ വാഹന വകുപ്പിൻ്റെ വിലക്ക്

റോഡിൽ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടിവലിക്കുന്നതിനു മോട്ടോർ വാഹന വകുപ്പിന്റെ കർശന വിലക്ക്

കേടാവുകയോ, അപകടത്തിൽപെടുകയോ ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിക്കുന്നതിനു പകരം റിക്കവറി വാനു കൾ ഉപയോഗിച്ചു തന്നെ നീക്കണമെന്നാണു നിർദേശം.

ആലുവയിൽ ഓട്ടോറിക്ഷകൾ കെട്ടിവലിക്കുന്നതിനിടെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചതോടെയാണു നടപടികൾ കർശനമാക്കുന്നത്.

എല്ലാ ജില്ലകളിലും ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നുണ്ട്.

അപകടത്തിൽപെടുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയവ ഈ രീതിയിൽ കെട്ടിവലിക്കുന്നതു പതിവാണ്.

ചിലയിടങ്ങളിൽ കേടായ ഇരുചക്രവാഹനങ്ങൾ പിന്നിലെ വാഹനത്തിൽ നിന്നു ചവിട്ടിത്തള്ളിയും കൊണ്ടുപോകുന്ന പതിവുണ്ട്.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...