ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി; 1000 രൂപ പിഴയും ഇംപോസിഷനും ശിക്ഷ

ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 രൂപ പിഴയും ഇംപോസിഷനും ശിക്ഷ.

ഇംപോസിഷൻ എന്ന ശിക്ഷ നമ്മൾ അധികം അത്ര കേട്ടിട്ടില്ല അല്ലേ?.

അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷാ നടപടി.

അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ശിക്ഷ ലഭിച്ചത്.

‘ ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്.

പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി.

എന്തായാലും, തികച്ചും വ്യത്യസ്ഥമാണ് ഇത്തരമൊരു നടപടി.

Leave a Reply

spot_img

Related articles

ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അയച്ചു; 26 കാരൻ അറസ്റ്റിൽ

ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി യുവതിക്ക് തന്നെ അയച്ച് കൊടുത്ത പ്രതിയെ കോയിപ്രം പോലീസ് പിടികൂടി.യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌...

തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ

തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ. 10 വയസുള്ള മകനെ മറയാക്കിയാണ് ലഹരി വിൽപ്പന നടത്തിയത്. തിരുവല്ല സ്വദേശി ഷെമീർ ആണ് പിടിയിലായത്....

കഞ്ചാവുമായി യുവതിയും യുവാവും കസ്റ്റഡിയിൽ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി...

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട

കണ്ണൂരിലെ നാറാത്തെ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ...