കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം


കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് അവസരം.

അംഗങ്ങളെ ചേര്‍ക്കുന്നതിനായി കാളികാവ്, ചോക്കാട് ,വെള്ളയൂർ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ നാലിനും,

കരുളായി, അമരമ്പലം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ ആറിനും,

നിലമ്പൂർ, അകമ്പാടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ എട്ടിനും,

എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ ഒമ്പതിനും,

വഴിക്കടവ് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ 10 നും,

പോത്തുകല്ല്, മൂത്തേടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജൂലൈ 11 നും ,

പെരിന്തൽമണ്ണ, പാതാക്കര വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് ഏഴിനും,

ആലിപ്പറമ്പ്, ആനമങ്ങാട് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 12നും,

അങ്ങാടിപ്പുറം, വലമ്പൂർ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 14 നും ,

പുഴക്കാട്ടിരി വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 17 നും,

മൂർക്കനാട് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 21 നും,

താഴെക്കോട്, അരക്കുപറമ്പ് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 24നും മലപ്പുറത്തെ കേരള കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0483-273 2001.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...