ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കും;മന്ത്രി വി.ശിവന്‍കുട്ടി

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു.

പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്.

80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എ.ഐ)പരിശീലനം നല്‍കി.

രാജ്യത്ത് തന്നെ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.


ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍ എന്നത് ഈ വര്‍ഷം തന്നെ ആരംഭിക്കും.

ഭിന്നശേഷി സൗഹൃദമായിരിക്കും സംസ്ഥാനത്തെ സ്‌കൂളുകള്‍.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ്

Leave a Reply

spot_img

Related articles

‘തൊപ്പി’ സേഫ്: രാസലഹരി കേസില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രാസലഹരി കേസില്‍ 'തൊപ്പി'യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും...

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...