സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ല,ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാവും: ഇ.പി. ജയരാജൻ

തിരുവനന്തപുരം:സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്നും ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാവുമെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ.

കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല.

ജയരാജൻ പറഞ്ഞു.


‘‘സുരേഷ് ഗോപി ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുകയാണ്.

ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു.

എന്നാല്‍ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍ ഒറ്റപ്പെട്ടു.

അദ്ദേഹത്തിന്റെ സിനിമകളെ തന്നെ ജനം വെറുക്കാന്‍ തുടങ്ങി. നിങ്ങളെ നിങ്ങളാക്കിയത് സിനിമയാണ്.

ആ കലാരംഗം കൈവിടരുതെന്ന് ഞാൻ അദ്ദേഹത്തോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്’’– ജയരാജന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല.

എല്‍ഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായ അജണ്ടയാണ്.

ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് എക്സിറ്റ് പോളുകൾ.

ജയരാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...