പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന് പറഞ്ഞ് തർക്കം ഉണ്ടായി.
വഴക്കിനൊടുവിൽ ഭാര്യ ജീവനൊടുക്കി.
ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്.
മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം ഉണ്ടായത്.
പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു.
ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഭർത്താവ് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറി(35)നെ പൊലീസ് അറസ്റ്റുചെയ്തു.