മുടിയുടെ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലേ?
എന്നാൽ ഇത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി ഒന്നും ആർക്കും അറിയില്ല എന്നതാണ് സത്യം.
എന്നാൽ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോഗിക്കാം.
മുൾട്ടാണി മിട്ടി ഉപയോഗിക്കേണ്ട വിധം.
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം കറ്റാർവാഴ ജെൽ ഉപയോഗിച്ച് യോജിപ്പിക്കുക.
ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 10 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക.
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക.