ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയം:ഖാർഗെ

ന്യൂ‌ഡൽഹി: ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്.

ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയം.


കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.


ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്.

ബിജെപി മോദിക്കായി വോട്ട് ചോദിച്ചു.

കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി’, ഖാർഗെ പറഞ്ഞു.

രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും.

നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാ‌ർക്കും രാഹുൽ നന്ദി അറിയിച്ചു.

‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം.

കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും.

മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ’, രാഹുൽ പറഞ്ഞു.

ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് ഖാർഗെ.

ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല.

കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...