ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്. സിപിഐ (എം) സ്ഥാനാർഥി കെ.ജെ ഷൈന്‍ ടീച്ചര്‍ 2,31,932 വോട്ടുകൾ നേടി.
ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍ 1,44,500 വോട്ടുകളും ട്വന്റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്റണി ജൂഡി 39,808 വോട്ടുകളും ബിഎസ്പി സ്ഥാനാര്‍ത്ഥി വയലാര്‍ ജയകുമാര്‍ 1498 വോട്ടുകളും ബഹുജൻ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രതാപന്‍ 419 വോട്ടുകളും, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാനാർഥി ബ്രഹ്‌മകുമാര്‍ 412 വോട്ടുകളും നേടി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ രോഹിത് കൃഷ്ണന്‍, സന്ദീപ് രാജേന്ദ്ര പ്രസാദ്, സിറില്‍ സ്‌കറിയ എന്നിവര്‍ യഥാക്രമം 416, 752, 690 വോട്ടുകള്ളും നേടിയപ്പോൾ നോട്ടയ്ക്ക് ലഭിച്ചത് 7758 വോട്ടുകളാണ്.