പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പുരസ്കാരത്തിന് മണലിൽ മോഹനനും പരിസ്ഥിതി ഗവേഷകൻ കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രം പ്രൊഫസർ ഡോ. സാബു ജോസഫും പരിസ്ഥിതി മാധ്യമ പ്രവർത്തകൻ (അച്ചടി മാധ്യമം) പുരസ്കാരത്തിന് ദീപിക ബ്യൂറോ ചീഫ് റെജി ജോസഫും പരിസ്ഥിതി മാധ്യമ പ്രവർത്തകൻ (ദൃശ്യമാധ്യമം) പുരസ്കാരത്തിന് കൈരളി ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രനും പരിസ്ഥിതി സംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയും അർഹരായി.