സംസ്ഥാനതലത്തിൽ  പ്ലാവ് നടാൻ സഹകരണ വകുപ്പ്

ഹരിതം സഹകരണം: സംസ്ഥാനതലത്തിൽ  പ്ലാവ് നടാൻ സഹകരണ വകുപ്പ് ഉദ്ഘാടനം ഇന്ന് ബാലരാമപുരത്ത്
ലോക പരസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ  രണ്ടാം വർഷ സംസ്ഥാനതല ഉദ്ഘാടനം  ഇന്ന് (ജൂൺ 5) നടക്കും.    കഴിഞ്ഞ വർഷം മാംഗോസ്റ്റിൻ മരത്തിന്റെ തൈകളാണ് കേരളത്തിൽ വിതരണം ചെയ്തത്. ഈ വർഷം പ്ലാവിൻ തൈകളാണ് സംസ്ഥാനത്ത് നട്ട് പരിപാലിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങളിൽ മരങ്ങൾ  പദ്ധതിയുടെ  ഭാഗമായി നടും. സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരം സ്പിന്നിങ്ങ് മിൽ അംങ്കണത്തിൽ മന്ത്രി വി എൻ വാസവൻ ഇന്ന് (ജൂൺ 5)  11 ന് നിർവഹിക്കും.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...