തിരുവനന്തപുരം: തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ.
2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല.
തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ സംസാരിക്കാമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയം വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.