എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും. പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് ധാരണയുള്ളതിനാല്‍ പിബിയില്‍ അവശേഷിക്കുന്ന നേതാക്കളില്‍ നിന്ന് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണമെന്നതും ബേബിക്ക് തുണയായി.

2005 ല്‍ പിബിയില്‍ എത്തിയ ബി.വി.രാഘവലു മാത്രമാണ് ബേബിയേക്കാള്‍ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാർട്ടി ദുർബലമായ ആന്ധ്രയില്‍ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തില്‍ കാര്യമായ സാന്നിധ്യമല്ല.ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളില്‍ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍ വിവാദം ഒഴിവാക്കാൻ നേതാക്കള്‍ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു.രാഘവലു കഴിഞ്ഞാല്‍ പിബി അംഗവും കിസാൻ സഭ ജനറല്‍ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

മഹാരാഷ്ട്ര കർഷക സമരത്തോടെ ദേശിയ തലത്തില്‍ ശ്രദ്ധേയനായ ധാവ്ള നല്ല സംഘാടകനും സൈദ്ധാന്തിക അടിത്തറയുള്ള നേതാവുമാണ്. ആദർശ രാഷ്ട്രീയ വഴിയിലുള്ള ധാവ്ളക്ക് പ്രായോഗിക രാഷ്ട്രിയത്തില്‍ വലിയ മികവില്ല. ഇതാണ് ആകെയുള്ള പ്രതികൂല ഘടകം.

ആരോഗ്യ പ്രശ്നങ്ങളും മഹാരാഷ്ട്രാ ഘടകത്തിൻ്റെ പിന്തുണ ഇല്ലാത്തതും ധാവ്ളയുടെ സാധ്യതയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്ബോള്‍ എം.എ. ബേബി തന്നെ ജനറല്‍ സെക്രട്ടറി ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇ.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി ആവും അദ്ദേഹം

അതേസമയം തനിക്ക് മുകളില്‍ കേരളത്തിലെ പാർട്ടിയില്‍ വേറൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് അംഗീകരിച്ച്‌ നല്‍കാൻ വിമുഖതയുള്ളയാളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ എതിർപ്പ് ബേബി അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തില്‍ ബദല്‍ നീക്കവുമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ക്കിടയിലും ആശയ വിനിമയം സജീവമാണ്.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....